
ദോഹ : ഐ സി എഫ് ഖത്തർ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗ വൈഭവങ്ങൾ പെയ്തിറങ്ങിയ കലോത്സവത്തിന് പരിസമാപ്തി കുറിച്ചപ്പോൾ ബദ്റുൽ ഹുദാ ടീം 262 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. നജ്മുൽ ഹുദാ , ശംസുൽ ഹുദാ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അൽറയ്യാൻ ഷെർബോൺ ബ്രിട്ടീഷ് സ്കൂളിൽ ഉച്ചക്ക് നടന്ന പ്രൗഢമായ ഉത്ഘാടന സംഗമം നോർക്ക ഡയറക്ടർ സി വി റപ്പായി ഉത്ഘാടനം ചെയ്തു. ഐ സി എഫ് ഖത്തർ നാഷണൽ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ജെബി കെ ജോൺ , സൗദി ഗ്രൂപ്പ് എം ഡി മുസ്തഫ , ഹോട്ട് പാക്ക് എം ഡി പി എസ് എം എ ഹുസ്സൈൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി , മുഹമ്മദ് നൗഷാദ് അബു , ഷഹബാസ് തങ്ങൾ, സിറാജ് തങ്ങൾ , സിറാജ് ചൊവ്വ , മുനീർ കെ സി എഫ് , ആർ എസ് സി ഗ്ലോബൽ സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ അബ്ദുൽ അസീസ് സഖാഫി പാലോളി, മറ്റു സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു . ഐ സി എഫ് ഖത്തർ നാഷണൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി സ്വാഗതവും റഹ്മതുല്ലാഹ് സഖാഫി നന്ദിയും പറഞ്ഞു.
രാത്രി നടന്ന സമാപന സംഗമം ഐ സി സി ജനറൽ സെക്രട്ടറി ജോസഫ് അബ്രഹാം ഉത്ഘാടനം ചെയ്തു. അഹ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ വിജയികൾക്കുള്ള ട്രോഫി നൽകി . രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി വിതരണം ചെയ്തു. റഹ്മത്തുള്ള സഖാഫി , ഡോക്ടർ അബ്ദുൽ ഹമീദ്, ഉമർ കുണ്ടുതോട്, സലിം കുറുകത്താണി, മറ്റു ഐ സി എഫ് , ആർ എസ് സി നേതാക്കളും സംബന്ധിച്ചു . ജവാദ് സഖാഫി നന്ദി പറഞ്ഞു .










